Sunday, August 24, 2014




STEPS CLASS PTA REPORT


13/08/2014 ന് ഉച്ചയ്ക് 2 മണി മുതല്‍ 4.30 വരെ 10-ാം തരം CPTA യോഗം നടന്നു.വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍,പി.ടി..എക്സിക്യൂട്ടീവ് അംഗങ്ങള്‍,SMC അംഗങ്ങള്‍,മദര്‍ പി.ടി..അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഹെഡ്മാസ്റ്റര്‍ ശ്രീ.അംസ അരൂമ്പത്ത് സ്വാഗതം ആശംസിച്ചു.പി.ടി..വൈസ് പ്രസ്ഡന്റ് ശ്രീ.അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശോഭന ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പരിപാടിയില്‍ 2013-14 വര്‍ഷത്തെ SSLC റിസള്‍ട്ട് അവലോകനം,ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ,ഈ വര്‍ഷത്തെ ലക്ഷ്യനിര്‍വ്വഹണം,എന്നിവയെ കുറിച്ച് സ്ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് മധുമാസ്റ്റര്‍ സംസാരിച്ചു.

സ്ക്കൂള്‍ ഗോള്‍ഡന്‍ ജുബിലി വര്‍ഷമായ 2014-15 അധ്യയന വര്‍ഷത്തില്‍ മികച്ച ഗ്രേഡുകളോടുകൂടി 100 ശതമാനം വിജയം കൈവരിക്കാനായി ആസൂത്രണം നടന്നു. യോഗത്തില്‍ മികച്ച പങ്കാളിത്തമുണ്ടായി.

1 comment:

  1. ബ്ലോഗ് നന്നാകുന്നുണ്ട്... STEPS പോസ്റ്റ് ന്നായി ... ഒന്നോ രണ്ടോ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും...ആശംസകള്‍...

    ReplyDelete