ഉദുമയില്‍
സാക്ഷരം ഉണര്‍ത്തുത്സവം
ഉദുമ
:ജില്ലാ
വിദ്യാഭ്യാസസമിതി നടപ്പിലാക്കുന്ന
സാക്ഷരം പദ്ധതിയുടെ
ഭാഗമായി ഉദുമ ഗവ:ഹയര്‍
സെക്കന്‍ററി സ്കൂളില്‍
27/09/2014 ന്
നടത്തിയ "ഉണര്‍ത്ത്
"സര്‍ഗാത്മക
ക്യാമ്പ് കുട്ടികളുടേയും
രക്ഷിതാക്കളുടേയും സജീവ
പങ്കാളിത്തത്തോടെ സ്കൂളിന്റെ
ഉത്സവമായി മാറി.കുട്ടികളില്‍
സര്‍ഗാത്മകത വളര്‍ത്തുന്ന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ക്യാമ്പ് ഊന്നല്‍ നല്‍കിയത്.'നാവു
വഴങ്ങുമോ' എന്ന
പ്രവര്‍ത്തനവുമായി അമ്മമാരും
സജീവമായത് ക്യാമ്പിന്റെ
ആകര്‍ഷണമായി. ഉദുമ
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ
സ്ററാന്റിങ് കമ്മിറ്റി
ചെയര്‍മാന്‍ ശ്രീമതി.പ്രമീള
ക്യാമ്പ് ഉദ്ഘാടനം
ചെയ്തു.പ്രഥമാധ്യാപകന്‍
ശ്രീ.അംസ
അരൂമ്പത്ത് അധ്യക്ഷത വഹിച്ച
ക്യാമ്പിന് വാര്‍ഡ് മെമ്പര്‍
ശ്രീമതി.ശോഭന,
ബേക്കല്‍
ബി.പി.ഒ
ശ്രീ.ശിവാനന്ദന്‍,സീനിയര്‍
അസിസ്റ്റന്റ് ശ്രീ.മധുസൂദനന്‍,ശ്രീമതി.ജയന്തി
എന്നിവര്‍ ആശംസ
പറഞ്ഞു.ശ്രീ.പി.കെ.ബാലകൃഷ്ണന്‍
സ്വാഗതവും ശ്രീമതി.ഒ.രജിത
നന്ദിയും അറിയിച്ചു.
No comments:
Post a Comment