Friday, August 7, 2015



"പോഷകാഹാരവും ആരോഗ്യശീലങ്ങളും "എന്ന വിഷയത്തില്‍ ഉദുമ പി എച്ച് സി യിലെ മെഡിക്കല്‍ ഓഫീസര്‍  ഡോക്ടര്‍ മുഹമ്മദ് നല്‍കിയ ക്ലാസ്സ് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്രദമായി.കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷ്യവസ്തുക്കളെക്കുറിച്ചും കുട്ടികള്‍ ശീലിക്കേണ്ട ഭക്ഷണരീതികളെക്കുറിച്ചും ഡോക്ടര്‍ വിശദമായി സംസാരിച്ചു. ടി വി കാണുന്നതിന്റേയും  പാക്കറ്റ് ഫുഡിന്റേയും ദൂഷ്യവശങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കാന്‍ ക്ലാസ്സിലൂടെ സാധിച്ചു.പ്രതിരോധ കുത്തിവെയ്പുകള്‍  എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടര്‍ വിശദീകരിച്ചു.സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ലാസ്സിന്റെ തുടര്‍ പ്രവര്‍ത്തനമായി അതാത് ക്ലാസ്സ് ടീച്ചേഴ്സ്  സി പി ടി എ വിളിച്ച് രക്ഷിതാക്കള്‍ക്ക് ആരോഗ്യക്ലാസ്സ് നല്‍കാമെന്ന്  ധാരണയായി. ക്ലാസ്സിന് സ്‌ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ്  മധുമാസ്റ്റര്‍ സ്വാഗതവും രജിതടീച്ചര്‍ നന്ദിയും പറഞ്ഞു.
സ്വാഗതം

മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് ക്ലാസ്സെടുക്കുന്നു.


No comments:

Post a Comment