- ഹെല്‍ത്ത് ക്ലബിന്റെ നേതൃത്ത്വത്തില്‍ കൗണ്‍സിലര്‍ ഇന്ദു യു പി വിഭാഗം പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് ക്ലാസ്സെടുത്തു.
ക്ലാസ്സ് പി ടി എ യിലെ ആവശ്യപ്രകാരം പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം കൗണ്‍സലിംഗ് ക്ലാസ്സ് നല്‍കാന്‍ S R Gയോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 5 6 7 ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കുമാത്രമായി ക്ലാസ്സടിസ്ഥാനത്തില്‍ ഒക്. 29 ന് കൗണ്‍സിലര്‍ ഇന്ദു ബോധവത്ക്കരണ ക്ലാസ്സെടുത്തു.മള്‍ട്ടിമീഡിയയില്‍ വെച്ച് നടന്ന ക്ലാസ്സ് ശ്രീ മധുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ആരോഗ്യം,ശുചിത്വം, അച്ചടക്കം ,പെണ്‍കുട്ടികള്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു.ആറാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കാണ് ആദ്യ ക്ലാസ്സ് ലഭിച്ചത്.വരും ആഴ്ചകളില്‍ മറ്റു ക്ലാസ്സുകളിലെ കുട്ടികള്‍ക്കും ക്ലാസ്സ് ലഭ്യമാക്കും.
No comments:
Post a Comment