പ്രിയപ്പെട്ട രക്ഷിതാക്കളെ, കുട്ടികളെ,
നാളെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. ഉദുമ സ്കൂളിലേക്ക് എല്ലാ കുട്ടികൾക്കും ഹൃദ്യമായ സ്വാഗതം🙏
എല്ലാവരും നാളെ രാവിലെ 9.30 ന് മുൻപായി സ്കൂളിൽ എത്തിച്ചേരണം. എല്ലാവരും യൂണിഫോമിൽ ത്തന്നെ വരാൻ ശ്രദ്ധിക്കുക.
പുസ്തകങ്ങൾ note book എന്നിവ നാളത്തന്നെ വിതരണം ചെയ്യുന്നതാണ്. അതിനാൽ Bag എല്ലാ കുട്ടികളും നിർബന്ധമായും കൊണ്ടുവരണം.
മഴക്കാലമാണ് , കുട കരുതണം
ഉച്ച ഭക്ഷണം ഉണ്ട്. കഴിക്കാൻ പ്ലേറ്റ് എല്ലാവരും കൊണ്ടുവരണം. അത്യാവശ്യകാര്യങ്ങൾ എഴുതാൻ ഒരു നോട്ട്ബുക്ക് കൂടി എടുക്കണം
നാളെ 4 മണി വരെ ക്ലാസ്സ് ഉണ്ട്
ഹരിതവിദ്യാലയമായി നമ്മുടെ സ്കൂളിനെ നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണം , ഉപയോഗശൂന്യമായ പ്ലാസ്റ്റിക് , പേപ്പർ എന്നിവ ഒന്നും തന്നെ ക്ലാസ്സിലോ സ്കൂൾ പരിസരത്തോ നിക്ഷേപിക്കരുത്:
തികഞ്ഞ അച്ചടക്കത്തോടെ നമ്മുടെ സ്കൂളിനെ മാതൃകാ വിദ്യാലയമാക്കി മാറ്റുവാൻ എല്ലാവരും പരിശ്രമിക്കണം
Mobile Phone ഉപയോഗിക്കാൻ അനുമതി ഇല്ല.
സ്നേഹപൂർവ്വം
ഹെഡ്മിസ്ട്രസ്സ്
No comments:
Post a Comment