പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുക,
സ്കൂൾ കായികമേള-2025
നമ്മുടെ വിദ്യാലയത്തിലെ കായികമേള ഓഗസ്റ്റ് ആദ്യവാരം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി, ക്ലാസ് ടീച്ചർമാർ ഈ വരുന്ന വെള്ളിയാഴ്ച (ജൂലൈ 11, 2025) ഹൗസ് ലിസ്റ്റുകൾ തയ്യാറാക്കി നൽകേണ്ടതാണ്.
ഹൗസ് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ഓരോ ഹൗസിന്റെയും പേരുകൾ പ്രത്യേകം പേപ്പറുകളിൽ തരം തിരിച്ച് എഴുതുക.
* യു.പി. വിഭാഗത്തിലെ ടീച്ചർമാർ തയ്യാറാക്കിയ ലിസ്റ്റുകൾ ധനേഷ് മാഷിനെ ഏൽപ്പിക്കുക.
* ഹൈസ്കൂൾ വിഭാഗത്തിലെ ടീച്ചർമാർ തയ്യാറാക്കിയ ലിസ്റ്റുകൾ ബാബു സുരേഷ് മാഷിനെ ഏൽപ്പിക്കുക.
* ലിസ്റ്റിൽ കുട്ടികളുടെ അഡ്മിഷൻ നമ്പർ, കുട്ടിയുടെ പേര്, ജനന തിയ്യതി എന്നിവ ഉണ്ടായിരിക്കണം
കായികമേളയുടെ പൂർണ്ണ വിജയത്തിന് നിങ്ങളുടെയെല്ലാം സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
No comments:
Post a Comment