Tuesday, June 23, 2015


വായനാവാരത്തോടനുബന്ധിച്ച് ക്ളബുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സയന്‍സ് ക്ളബിന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും  സയന്‍സ്‌ ലാബ് പ്രദര്‍ശനവും ഭാഷാക്ലബുകളുടെ നേതൃത്വത്തില്‍ ലൈബ്രറി പുസ്തക പ്രദര്‍ശനം വിവിധ സ്റ്റാളുകളിലായി നടന്നു.ഗണിതക്ലബ് അതിവിപുലമായ സജ്ജീകരണം തന്നെ ഒരുക്കുകയുണ്ടായി. മള്‍ട്ടിമീഡിയ സംവിധാനം കൂടി പ്രയോജനപ്പെടുത്തിയത് പ്രദര്‍ശനത്തിന് മികവേകി.ഹെല്‍ത്ത് ക്ലബ് മഴക്കാലരോഗങ്ങളും പ്രരിരോധ മാര്‍ഗ്ഗങ്ങളും എന്ന ലേബലിലാണ് സ്റ്റാള്‍ ഒരുക്കിയത്. ഒപ്പം പോഷകാഹാരങ്ങളുടേയും പഴങ്ങളുടേയും പ്രദര്‍ശനവും സജ്ജീകരിക്കുകയുണ്ടായി.സാമൂഹ്യശാസ്ത്രക്ലബ് ഒരു ബ്ലോക്ക് മൊത്തമായി എടുത്തുകൊണ്ടാണ് അവരുടെ പ്രദര്‍ശനം നടത്തിയത്.രണ്ടാഴ്ച കൊണ്ട് കുട്ടികളില്‍ നിന്ന് പരമാവധി ഉല്പന്നങ്ങള്‍ ശേഖരിച്ചാണ് സ്റ്റാള്‍ ഒരുക്കിയത്.നാട്ടിലുള്ള പൗരാണികമായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം കാണാന്‍ സമീപത്തുള്ള വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ എത്തിച്ചേര്‍ന്നു.2015 അക്കാദമിക്ക് ഇയറിലെ മികച്ച പ്രവര്‍ത്തനങ്ങളിലൊന്നായി ഈ സംരംഭത്തെ വിലയിരുത്താം.








ഹെല്‍ത്ത് ക്ലബ്





ഭാഷാ ക്ലബ്





ഗണിത ക്ലബ്

സയന്‍സ് ക്ലബ്





ഔഷധ സസ്യ പ്രദര്‍ശനം




No comments:

Post a Comment