Saturday, August 15, 2015

69th സ്വാതന്ത്രദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ സ്കൗട്ട് ,റെഡ്ക്രോസ് ,പൊന്‍പുലരി യൂണിറ്റിന്റെ സല്യൂട്ട് സ്വീകരിച്ചു.കൃത്യം ഒന്‍പതരയ്ക്ക് തന്നെ ഹെഡ്‌മാസ്റ്റര്‍ പതാക യുയര്‍ത്തി. കുട്ടികള്‍ ആലപിച്ച പതാകഗാനത്തോടൊപ്പം നമ്മുടെ ദേശീയപതാകയും വാനില്‍ പറന്നുയര്‍ന്നു. ഹെഡ്മാസ്റ്റര്‍ സ്വാതന്ത്രദിന സന്ദേശം നല്‍കിക്കൊണ്ട്  സ്വാതന്ത്രസമരങ്ങളെക്കുറിച്ചും മാതൃഭൂമിക്കുവേണ്ടി ജീവത്യാഗം  ചെയ്ത മഹാന്മാരെക്കുറിച്ചും അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രത്നാകരന്‍ മാസ്റ്റ‌ര്‍, സീനിയര്‍ അസിസ്റ്റന്റ് മധുമാസ്റ്റര്‍ ,പത്മിനി ടീച്ചര്‍ എന്നിവര്‍ സ്വാതന്ത്രസമരങ്ങളെക്കുറിച്ചും,ഇന്നത്തെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.അസംബ്ലിക്ക് ശേഷം ഗ്രൗണ്ടില്‍ യു പി വിഭാഗം പെണ്‍കുട്ടികള്‍ പി ഇ ടി  ടീച്ചറുടെ പരിശീലനത്തിലൂടെ അവതരിപ്പിച്ച  ഡിസ്‌പ്ലേ നയന മനോഹരമായിരുന്നു.
      
    സ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ഹെഡ്മാസ്റ്റ‌റുടെ അധ്യക്ഷതയില്‍ നടന്നു. മുന്‍ ഡി ഡി ഇ ശ്രീ ശ്രീകൃഷ്ണ കായര്‍ത്തായ മുഖ്യാതിഥി ആയ ചടങ്ങിന് മധുമാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.ശ്രീ രത്നാകരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ചന്ദ്രന്‍ കൊക്കാല്‍ പി ടി എ എക്സിക്യട്ടീവ് അംഗം,വിദ്യടീച്ചര്‍,ബാലകൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ചു.
     പ്ലസ് ടു,എസ് എസ് എല്‍ സി ക്ക് ഫുള്‍ A+നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും ,സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണവും മറ്റ് സ്ക്കൂള്‍തല പരിപാടികളുടെ സമ്മാനദാനവും ശ്രീകൃഷ്ണ കായര്‍ത്തായ അവര്‍കള്‍ നിര്‍വഹിച്ചു.
    യു പി ,ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധഭാഷകളിലുള്ള സ്വാതന്ത്രദിനപ്രസംഗം,ദേശഭക്തിഗാനാലാപനം,യു പി വിഭാഗം കുട്ടികളുടെ വന്ദേമാതരം നൃത്തശില്പം എന്നീ പരിപാടികള്‍ സ്ക്കൂളിന്റെ സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.


ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിക്കുന്നു.











മുന്‍ ഡി ഡി ഇ ശ്രീ ശ്രീകൃഷ്ണ കായര്‍ത്തായ കുട്ടികളോട് സംസാരിക്കുന്നു


വന്ദേമാതരം നൃത്തശില്പം














 രാഷ്ട്രപതി പുരസ്ക്കാരം നേടിയ കുട്ടിക്കുള്ള അനുമോദനം

No comments:

Post a Comment