ശുചിത്വ സേനയുടെ പാസിംഗ് ഔട്ട് നടത്തി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ശുചിത്വസേന രൂപീകരിച്ചു. സേനയുടെ പാസിംഗ് ഔട്ട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുഹമ്മദലി അവര്‍കള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍ കൊക്കാല്‍, സീനിയര്‍ അസ്സ്റ്റന്റ് ശ്രീമതി ജയന്തി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്വാഗതവും,ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന ദിലീപ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ഓരോ ക്ലാസ്സില്‍ നിന്നും മൂന്ന് കുട്ടികള്‍ വീതം ഉള്‍ക്കൊള്ളുന്ന നൂറില്‍പ്പരം കുട്ടികളുള്ള സേനയാണ് രൂപീകരിച്ചത്.ഓരോ അംഗങ്ങള്‍ക്കും ഫോട്ടോ പതിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ ബാഡ്ജും നല്‍കിയിരുന്നു.മാലിന്യപ്പെട്ടി വിതരണം ചെയ്തു.
ശുചിത്വവത്കരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലിലേക്കും ആവശ്യമായ മാലിന്യപെട്ടി ഉദുമ വനിത സര്‍വ്വീസ് സഹകരണ ബാങ്ക് സംഭാവനയായി സല്‍കി. ബാങ്കിനു വേണ്ടി സെക്രട്ടറി ശ്രീമതി കൈരളിമാലിന്യപ്പെട്ടി പി.റ്റി.എ പ്രസിഡന്‍റിന് കൈമാറി
![]() |
പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്യുന്നു |
.
![]() |
ബാഡ്ജ് ധരിച്ച കുട്ടികള്‍ |
![]() |
മാലിന്യ പെട്ടി കൈമാറുന്നു |
No comments:
Post a Comment