//അറിയിപ്പ് // പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ ഈ -ഗ്രാന്റ്സ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ട കാലാവധി 31/08/2024 അവസാനിക്കുകയാണ് . ഇതുവരെയായിട്ടും പല വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നിന്നും പൂർണമായും പട്ടികജാതി വിദ്യാർത്ഥികളുടെ അപേക്ഷ അയച്ചതായി കാണുന്നില്ല.വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഈ -ഗ്രാന്റ്സ് സൈറ്റിലൂടെ ഈ -ഡിസ്ട്രിക്ട് വാലിഡേഷൻ ചെയ്തു അപ്പ്രൂവൽ വാങ്ങിയതിനു ശേഷം മാത്രമേ സ്‌കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുവാൻ കഴിയുകയുള്ളൂ എന്നതിനാൽ 26/08/2024 മുൻപായി ഈ -ഡിസ്ട്രിക്ട് വാലിഡേഷൻ പൂർത്തീകരിക്കേണ്ടതും 31/08/2024 മുൻപായി എല്ലാ വിദ്യാർത്ഥികളുടെയും സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഈ -ഗ്രാന്റ്സ് സൈറ്റിലൂടെ അയക്കേണ്ടതുമാണ്. ഈ -ഗ്രാന്റ്‌സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും 8547630173 *9567659392*എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു
No comments:
Post a Comment