Friday, October 16, 2015

സ്ക്കൂള്‍തല കായികമേള ഒക്ടോബര്‍ 15 ന്  ശ്രീ അച്യുതന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മാര്‍ച്ച് ഫാസ്റ്റില്‍ ഹൗസുകളുടെ സല്യൂട്ട് ശ്രീ അച്യുതന്‍ മാസ്റ്റര്‍ സ്വീകരിച്ചു.തുടര്‍ന്ന് സ്ക്കൂള്‍ ലീഡര്‍ പ്രതിജ്ഞ ചൊല്ലിയത് അത്‌ലറ്റുകള്‍ ഏറ്റുചൊല്ലി.പൂര്‍വ്വാധികം വീറോടും വാശിയോടും ആരംഭിച്ച മത്സര ഇനങ്ങള്‍ രണ്ടാം ദിവസമായപ്പോഴേക്കും ഉത്സവമായി മാറി.കിഡീസ്,സബ്‌ജൂനിയര്‍ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ എന്‍ട്രികള്‍.കൊച്ചു കുട്ടികളുടെ ആവേശം സീനിയര്‍ കുട്ടികളേയും ആവേശഭരിതരാക്കി.കലാശക്കൊട്ട് കൊഴുപ്പേറിയ റിലേ മത്സരത്തോടെയായിരുന്നു.കിഡീസ് മുതല്‍ സീനിയര്‍ വരെ എല്ലാ വിഭാഗങ്ങളിലും  റിലേയില്‍ മത്സരം ഉണ്ടായിരുന്നു.ആവേശോജ്ജ്വലമായ മത്സരം കാണാനും പ്രോത്സാഹിപ്പിക്കാനും കാണികള്‍ തടിച്ചുകൂടി.
 വിവിധ ഹൗസുകളുടെ മാര്‍ച്ച്ഫാസ്റ്റില്‍ നിന്ന്


 ശ്രീ അച്യുതന്‍ മാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
 കായിക മേളയിലെ ചില രംഗങ്ങള്‍




 കായികമേളയുടെ സമാപനക്കാഴ്ചകള്‍

 പി ടി എ പ്രസിഡന്റ് സമ്മാനദാനം നിര്‍വഹിക്കുന്നു.

1 comment: