Sunday, July 9, 2017


പലഹാരപൊലിമ
പെരുന്നാള്‍ആഘോഷം
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ പലഹാരപൊലിമ സംഘടിപ്പിച്ചു.വിവിധ പലഹാരങ്ങള്‍ പാക്കറ്റിലാക്കി എത്തിയ കുട്ടികള്‍ ഓരോ ക്ലാസ്സിലും കയറി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൈമാറി.15൦൦ വിദ്യാര്‍ഥികള്‍ പലഹാരപോളിമയുടെ രുചി അറിഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ എ  മുഹമ്മദ്‌അലി ഉത്ഘാടനം ചെയ്തു.പഞ്ചായത്ത്‌ അംഗം ഹമീദ് മാങ്ങാട് അധ്യക്ഷനായി.കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് മുഖ്യാതിഥി  ആയി.മുഹമ്മദ്‌ ബാഖവി ഖിലാനി മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത്‌ അംഗങ്ങളായ ചന്ദ്രന്‍നാലാംവാതുക്കല്‍,രജിത അശോകന്‍ എന്നിവര്‍ സംസാരിച്ചു








No comments:

Post a Comment