Friday, July 11, 2025

01/07/2025

 പ്രിയമുള്ള രക്ഷിതാക്കളെ,


ബലി പെരുന്നാൾ സമയത്ത് ചില സാങ്കേതിക കാരണങ്ങളാലും മറ്റ് അസൗകര്യങ്ങളാലും നമ്മുടെ സ്കൂളിൽ ആഘോഷങ്ങളൊന്നും സംഘടിപ്പിക്കാൻ സാധിക്കാതെ പോയിരുന്നു. പ്രത്യേകിച്ച്, +1 പ്രവേശന നടപടികൾ നടക്കുന്ന സമയമായിരുന്നതിനാലാണ് ഇത് സംഭവിച്ചത്.

ഈ സാഹചര്യത്തിൽ, പെരുന്നാളിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂലൈ 2-ന് നമ്മുടെ സ്കൂളിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അന്നേ ദിവസം മെഹന്തി ഫെസ്റ്റ്, കൈകൊട്ടിപ്പാട്ട്, പലഹാരമേള എന്നിവ ഉണ്ടായിരിക്കും.

പെട്ടെന്ന് കേടുവരാത്ത പലഹാരങ്ങൾ ഓരോരുത്തരും കൊണ്ടുവരികയും അത് പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ പെരുന്നാളിന്റെ സന്തോഷവും മഹത്വവും നമുക്ക് എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കും.

ഈ ഉദ്യമത്തിൽ നിങ്ങളുടെയെല്ലാം പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നു.


സ്നേഹത്തോടെ,


ഹെഡ്മിസ്ട്രസ്


ഉദുമ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ.




No comments:

Post a Comment