ഒക്ടോബര്‍ 2 ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ ആഘോഷിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ മധുമാസ്റ്റര്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആഘോഷപരിപാടിയില്‍ ശ്രീ സത്യന്‍മാസ്റ്റര്‍ "ഗാന്ധിജിയും ഇന്ത്യയും" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.കുട്ടികളും വിവിധ ഭാഷകളില്‍ ഗാന്ധി പ്രഭാഷണം നടത്തി.കുട്ടികളുടെ നൃത്തശില്പം,ദേശഭക്തിഗാനാലാപനം എന്നിങ്ങനെ വിവിധപരിപാടികളും അവതരിപ്പിച്ചു.ഉച്ചയ്ക്ക് 2മണിക്ക് സ്ക്കൂള്‍ ലീഡറുടെ നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു.
No comments:
Post a Comment