ഒന്നാം പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള ക്ലാസ് പി ടി എ ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ 29 09 15 നും യു പി ക്ലാസ്സുകളില്‍ 30 09 15 നും നടന്നു.പരമാവധി രക്ഷിതാക്കള്‍ എത്തിച്ചേര്‍ന്നുവെന്നത് അധ്യാപകരില്‍ സന്തോഷമുളവാക്കി.മാറിയ പാഠപുസ്തകങ്ങളും പരീക്ഷാരീതിയും രക്ഷിതാക്കള്‍ സ്വാഗതം ചെയ്തു.വീട്ടില്‍ രക്ഷിതാക്കള്‍ക്കും കുട്ടിയെ പഠനത്തില്‍ സഹായിക്കാന്‍ സാധിക്കുന്നുവെന്നും പാഠപുസ്തകത്തില്‍ നിന്നുതന്നെ ചോദ്യം വരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.ഇംഗ്ലീഷ് മീഡിയത്തിന്റെ അവസ്ഥയില്‍ അധ്യാപകര്‍ അവരുടെ അവരുടെ നിസ്സഹായത അറിയിച്ചു. പ്രത്യേകിച്ച് 6 B ക്ലാസ്സിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. വീട്ടില്‍ നിന്ന് ശരിക്ക് ശ്രദ്ധ കൂടിയേ തീരൂ. ഇംഗ്ലീഷില്‍ താല്പര്യമില്ലാത്ത കുട്ടികളെ നിര്‍ബന്ധിച്ച് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുന്നതിന്റെ ഫലമാണ് ഈ അവസ്ഥ. കൗണ്‍സലിംഗ് ക്ലാസ് കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നു.
No comments:
Post a Comment