Sunday, July 6, 2025

16/06/2025

 15/06/2025 ന് വൈകുന്നേരം 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന സ്റ്റാഫ് മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ.

===============

1. സ്കൂൾ സമയ മാറ്റത്തിന്റെ ഭാഗമായി പ്രാർത്ഥന സമയം രാവിലെ 9:45ന് ആക്കാൻ തീരുമാനിച്ചു.

2.വൈകുന്നേരത്തെ ദേശീയ ഗാനം UP വിഭാഗത്തിന് 4 മണിക്കും HS വിഭാഗത്തിന് 4:15 നും ആക്കാൻ തീരുമാനിച്ചു.

3. ഹൈ സ്കൂൾ ടൈം  സമയ ക്രമ0

9.45-4.15

4. ജൂൺ 19 ന് നടക്കുന്ന വായനാ വാരം പരിപാടി ഉൽഘാടനം ചെയ്യുന്നതിന് ഷെരിഫ് ഗുരുക്കളെ വിളിക്കാൻ തീരുമാനിച്ചു. അന്നേ ദിവസം ഉച്ച വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ മറ്റ്‌ ദിവസങ്ങളിൽ  വിവിധ പരിപാടികളും പുസ്തക പ്രദർശനവും നടത്താൻ തീരുമാനിച്ചു.

5.സ്കൂളിൽ കുട്ടികളെ കൊണ്ടുവരുന്ന ഡ്രൈവർമാരുടെ പേര്, ഫോൺ നമ്പർ,വണ്ടിയുടെ പേപ്പർ, ലൈസൻസിന്റെ കോപ്പി എന്നിവ ക്ലാസ്സ്‌ ടീച്ചേർസ്  വെള്ളിയാഴ്ചക്ക്‌  ((20/06/2025)

മുന്നേ വാങ്ങിച്ച് ഓഫീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചു.

പ്രിയപ്പെട്ട രക്ഷിതാക്കളെ,

സുബ്രദോ മുഖർജി ഫുട്ബോൾ ടൂർണമെന്റിലേക്കുള്ള ജൂനിയർ ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ഇന്ന് നടത്താൻ നിശ്ചയിച്ചതാണ്.  കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് നടത്താൻ സാധിക്കില്ല. അതുകൊണ്ട് ഇന്നത്തെ സെലെക്ഷൻ നാളെത്തേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.

No comments:

Post a Comment